അരുവിക്കര: അനുവാദമില്ലാതെ വീടിനു മുന്നിൽ ഫ്ളക്സ് സ്ഥാപിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത 75 വയസ്സ് താന്നിക്കുന്ന വൃദ്ധയ്ക്ക് മർദ്ദനം. ഫ്ളക്സ് സ്ഥാപിക്കേണ്ട എന്ന് പറഞ്ഞു എതിർത്ത സ്ത്രീയുടെ വസ്ത്രം പിടിച്ചു വലിച്ച് ഉരിയുകയും അവരെ വലിച്ചിഴക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. പിന്നീട് വൃദ്ധയെ ഗേറ്റിന്റെ ഉള്ളിലേക്ക് തള്ളി വിട്ട്, അവരെ പുറത്തിറങ്ങാൻ സമ്മതിക്കാതെ തടസ്സം നിൽക്കുകയും ചെയ്യുന്നുണ്ട്. അരുവിക്കരയിലാണ് സംഭവം നടന്നത്.ഫ്ളക്സ് ബോർഡിൽ സ്ഥലം എം എൽ എ ശബരീനാഥിന്റെ പടം ആണ് ഉള്ളത്. അവിടുത്തെ ഒരു പാർട്ടി അഭാവിയാണ് ഈ ക്രൂരത ചെയ്തത് എന്നാണ് അറിയുന്ന വിവരം.വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ വി ടി ബൽറാം എം എൽ എ യും മറ്റും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്മാർട് പിക്സ് മീഡിയ ആണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വീഡിയോ:
Post Your Comments