News

പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താന്‍ വലതുപക്ഷ ശ്രമം, ഫ്‌ളക്‌സ് ബോര്‍ഡില്‍ പ്രതികരണവുമായി പി ജയരാജന്‍

കണ്ണൂര്‍ : കണ്ണൂര്‍ കപ്പക്കടവില്‍ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ചതില്‍ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജന്‍. പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താനാണ് വലതുപക്ഷ ശ്രമം.
അതിന് വേണ്ടി പല തന്ത്രങ്ങളും അവര്‍ ഉപയോഗിക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണം.

Read Also: ‘ദേഷ്യത്തില്‍ പറഞ്ഞു പോകുന്ന വാക്കുകള്‍ ആത്മഹത്യ പ്രേരണയായി കണക്കാന്‍ സാധിക്കില്ല’: ഹൈക്കോടതി നിരീക്ഷണം

ആര് വെച്ചതായാലും ഫ്‌ളക്‌സ് ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘കണ്ണൂര്‍ കപ്പക്കടവില്‍ എന്റെ ഫോട്ടൊയുള്ള ഒരു ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാര്‍ത്ത ! പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവര്‍ ഉപയോഗിക്കും.സ്വയം പോസ്റ്റര്‍ ഒട്ടിച്ച് വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്ള നാടാണിത്. അതുകൊണ്ട്തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണം. ആര് വെച്ചതായാലും ഈ ഫ്‌ളക്‌സ് ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button