രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ പുറത്തിറങ്ങാനിരുന്ന സാംസങ് കമ്പനിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ചോര്‍ന്നു. ഉപഭോക്താക്കള്‍ ഏറെ കാത്തിരിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് സാംസങ് എസ്8 ഉം എസ്8 പ്ലസും. ഈ ഫോണിന്റെ ഫീച്ചേഴ്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സാംസങ് പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ ഫീച്ചേഴ്‌സ് ചോര്‍ന്നത് കമ്പനിക്ക് വലിയ തിരിച്ചടിയായി. സാംസങ് കഴിഞ്ഞ ദിവസം പുതിയ പരസ്യത്തിലൂടെ സൗത്ത് കൊറിയന്‍ മാധ്യമത്തിലൂടെയാണ് പുതിയ ഫോണിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ആപ്പിള്‍ ഫോണിനെക്കാള്‍ മികച്ച ഫീച്ചറോടു കൂടിയ സ്മാര്‍ട്ട്‌ഫോണാണെന്ന അവകാശവാദമാണ് സാംസങ് ഉയര്‍ത്തിയത്. സാംസങ് എസ്8 നെക്കുറിച്ചും 8 പ്ലസിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അനലിസ്റ്റ് മിങ്-ചി കൗ പങ്കുവെച്ചിരുന്നു. ഈ വരുന്ന 29ന് പുതിയ ഫോണ്‍ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിച്ചിരുന്നത്.
5.8 ഡിസ്‌പ്ലെയോടു കൂടിയാണ് സാംസങ് എസ്8 പുറത്തിറങ്ങുന്നത്. സാംസങ് എസ്8 പ്ലസിന് 6.2 വലിപ്പം വരും. ത്രീഡി കര്‍വ് ക്വാഡ് സ്‌ക്രീനായിരിക്കും. ഏഴ് നിറത്തിലാണ് ഫോണ്‍ പുറത്തിറക്കുന്നത്. 8 എംപി മുന്‍ ക്യാമറയും 12 എംപി പിന്‍ ക്യാമറയുമാണ് ഒരുക്കിയിരിക്കുന്നത്.
Post Your Comments