ബെംഗലൂരു: ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു.ബിജെപി കൗണ്‍സിലറും ദളിത് നേതാവുമായ ശ്രീനിവാസ് പ്രസാദ് ആളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്. തുടർച്ചയായ ബിജെപി നേതാക്കളുടെ മരണത്തിൽ മുൻ മുഖ്യമന്ത്രി യെദിയൂരപ്പ കർണ്ണാടക സർക്കാരിനെതിരെ രംഗത്തു വന്നു.സർക്കാരിന്റെ ഒത്താശയോടെയാണ് ബിജെപി പ്രവർത്തകരെ കൊന്നൊടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.കഴിഞ്ഞ ഒക്ടോബറില്‍ ഇതെ സ്ഥലത്ത് ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇരുകൊലപാതകങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ആരാണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമല്ല.രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍എസ്‌എസ് മാധ്യമ വക്താവ് രാജേഷ് പദ്മര്‍ അറിയിച്ചു.
Post Your Comments