ന്യൂഡല്‍ഹി: ബി.കെ.ഹരിപ്രസാദ് പാര്‍ട്ടി ചുമതലകളില്‍നിന്നു രാജിവച്ചു. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് ഇദ്ദേഹം രാജിവെച്ചത്. ഒഡീഷ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഇവിടെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉത്തരവാദിത്തം ഹരിപ്രസാദിനായിരുന്നു.
ചത്തിസ്ഗഢിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചുമതല ഇദ്ദേഹത്തിനാണ്. ഒഡീഷയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തിലാണു രാജിയെന്നാണു സൂചന.
Post Your Comments