NewsIndia

ഗോവയിൽ കോൺഗ്രസ് എം എൽ എ മാർ രാജിക്കൊരുങ്ങുന്നു

 

പനാജി: ഭൂരിപക്ഷം ഉണ്ടായിട്ടും സർക്കാർ രൂപീകരിക്കാൻ സാധിക്കാത്തതിൽ പ്രതിഷേധിച്ചു ഏഴോളം കോൺഗ്രസ് എം എൽ എ മാർ രാജിക്കൊരുങ്ങുന്നു.പാര്‍ട്ടി നേതൃത്വം വീഴ്ച്ചവരുത്തിയെന്നാരോപിച്ചാണ് രാജി നീക്കം.മുന്‍ മുഖ്യമന്ത്രിയും കഴിഞ്ഞ സര്‍ക്കാറിലെ പ്രതിപക്ഷ നേതാവുമായ പ്രതാപ് സിങ് റാണെയുടെ മകനായ വാല്‍പോയ് എം എൽ എ വിശ്വജീത് റാണെയുടെ നേതൃത്വത്തിലാണ് രാജിക്കുള്ള നീക്കം.കോണ്‍ഗ്രസിലെ ജയിച്ച 17 എം.എല്‍.എമാരില്‍ 13 പേരും പാര്‍ട്ടി നേതൃത്വത്തിന്റെ നടപടിയിൽ അതൃപ്തരാണ്.

പാർട്ടി വിട്ടു പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ വിശ്വജിത് റാണെയുടെ ഒപ്പം ആറ് എം എൽ എ മാരും കൂടിയുണ്ട്. പുതിയ പാർട്ടി രൂപീകരിക്കാൻ സാധിച്ചില്ലെങ്കിൽ രാജിവെച്ചു ഉപതെരഞ്ഞെടുപ്പ് നേരിടാനും ഇവർ കരുക്കൾ നീക്കുകയാണ്.പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ വൈകിയതാണ് ഗോവ ഫോര്‍വര്‍ഡ് പാര്‍ട്ടിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള കോൺഗ്രസിന്റെ അവസരം നഷ്​ടപെടുത്തിയത്.രഹസ്യ ബാലറ്റിലൂടെ നേതാവിനെ തെരഞ്ഞെടുത്തപ്പോഴേക്കും ബിജെപി ഗോവ ഫോർവേഡ് പാർട്ടിയുമായി ചേർന്ന് സർക്കാരുണ്ടാക്കി കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button