ഗോവ: ഗൃഹലക്ഷ്മി പദ്ധതി വഴി സ്ത്രീകൾക്ക് 5000 രൂപ നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 5000 രൂപ നേരിട്ട് കൈമാറാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
മാസം തോറും സ്ത്രീകള്‍ക്ക് 5000 രൂപ നേരിട്ട് ലഭിക്കുന്ന പദ്ധതിയാണിതെന്ന് മാമതാ ബാനർജി വ്യക്തമാക്കി. ഇതിലൂടെ വര്‍ഷം തോറും 60,000 രൂപ സ്ത്രീകൾക്ക് ലഭിക്കും. പദ്ധതിയിലൂടെ സര്‍ക്കാറിന് ഏകദേശം 1500 മുതല്‍ 200 കോടി വരെ ചിലവാകുമെന്നും തൃണമൂല്‍ അറിയിച്ചു.2021ലെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലും സമാനപദ്ധതി തൃണമൂല്‍ കോണ്‍ഗ്രസ് അവതരിപ്പിച്ചിരുന്നു.
അതേസമയം, ജയിച്ചാൽ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന മോഹന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കംകുറിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഗോവയിൽ സ്ത്രീകൾക്കൊപ്പം പരമ്പരാഗത നൃത്ത ചുവടുകളുമായിട്ടായിരുന്നു പ്രിയങ്കയുടെ അരങ്ങേറ്റം.
Post Your Comments