പനാജി: തെരഞ്ഞെടുപ്പിന്റെ സമയമാകുമ്പോള്‍ മാത്രം തങ്ങള്‍ പൂജയ്ക്കായി ഗംഗയുടെ തീരത്ത് പോകാറില്ലെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗയില്‍ മുങ്ങിക്കുളിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു ഗുജറാത്തിക്ക് രാജ്യം മുഴുവന്‍ പോകാമെങ്കില്‍, എന്തുകൊണ്ട് ബംഗാളിക്ക് കഴിയില്ലെന്ന് മമത ചോദിച്ചു. ചൊവ്വാഴ്ച നോര്‍ത്ത് ഗോവയിലെ അസോനോറയില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
Read Also : ഉറക്കത്തിനിടെ ട്രെയിനിന്റെ മുകളിലെ ബര്‍ത്തില്‍ നിന്ന് വീണ് വൃദ്ധന്‍ മരിച്ചു
‘ഞാന്‍ ബംഗാളിയാണ്. അപ്പോള്‍ അദ്ദേഹം എന്താണ്? അദ്ദേഹം ഒരു ഗുജറാത്തി ആണോ? അദ്ദേഹത്തിന് ഇവിടെ വരാന്‍ കഴിയില്ല? ബംഗാളിക്ക് ദേശീയഗാനം എഴുതാം എന്നാല്‍ ബംഗാളിക്ക് ഗോവയില്‍ വരാന്‍ പറ്റില്ലേ? നാമെല്ലാവരും ഗാന്ധിജിയെ ബഹുമാനിക്കുന്നു. ഗാന്ധിജി ബംഗാളിയാണോ അതോ ബംഗാളി അല്ലാത്തവനാണോ ഗോവനക്കാരനാണോ അതോ യുപിയില്‍ നിന്നാണോ എന്ന് നമ്മള്‍ എപ്പോഴെങ്കിലും ചോദ്യം ചെയ്തിട്ടുണ്ടോ? എല്ലാവരെയും ഒപ്പം കൂട്ടുന്ന ആളാണ് ദേശീയ നേതാവ്,’ ബാനര്‍ജി പറഞ്ഞു.
ഗോവയുടെ രാഷ്ട്രീയത്തിലേക്കുള്ള തന്റെ പാര്‍ട്ടിയുടെ പ്രവേശനം മറ്റ് പാര്‍ട്ടികള്‍ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ബാനര്‍ജി പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗോവയില്‍ തങ്ങളുടെ നേതാക്കളെ റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നില്ലെന്നും മറിച്ച് അവരെ പിന്തുണയ്ക്കാനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗോവയെ ഗുജറാത്തില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ നയിക്കില്ല. ഗോവയിലെ ജനങ്ങള്‍ ഗോവയെ നിയന്ത്രിക്കുമെന്നും അവര്‍ പറഞ്ഞു.
Post Your Comments