ലോകത്തില്‍ മികച്ച വരുമാനം ലഭിക്കുന്ന ജോലികളില്‍ ഒന്നാണ് നഴ്സിംഗ്. അതുപോലെ തന്നെ മിക്ക രാജ്യങ്ങളിലും നഴ്സിംഗ് ജോലി കണ്ടെത്താന്‍ വലിയ പ്രയാസവും ഉണ്ടാകില്ല. അതേസമയം, നിങ്ങള്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഓരോ രാജ്യത്തും ഈ ജോലിയുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളും സര്‍ട്ടിഫിക്കേഷനുകളും നിലവിലുണ്ട്. രജിസ്റ്റേര്‍ഡ് നഴ്സുമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന അഞ്ച് രാജ്യങ്ങള്‍ അവതരിപ്പിക്കുകയാണ് ചുവടെ. ശമ്പളം, ജോലി സംതൃപ്തി, നിയമപരമായി വേണ്ട കാര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇവിടങ്ങളില്‍ പ്രവാസി നഴ്സുമാര്‍ക്ക് ജോലി ലഭിക്കുവാന്‍ താരതമ്യേന എളുപ്പവുമാണ്.
1. യു.കെ
മുന്‍ പരിചയത്തിന്റെയും യോഗ്യതകളുടെയും അടിസ്ഥാനത്തില്‍ യു.കെയില്‍ ബാന്‍ഡ് 5 നും അതിന് മുകളിലേക്കുമാണ് നഴ്സുമാരുടെ പേ സ്കെയില്‍. യൂറോപ്യന്‍ യൂണിയന് വെളിയില്‍ നിന്നുള്ള നഴ്സുമാര്‍, യു.കെയിലെ നഴ്സിംഗ് റെഗുലേറ്ററി ഏജന്‍സിയായ നഴ്സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൌണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അപേക്ഷ, യോഗ്യത പരീക്ഷകള്‍, മറ്റു നടപടിക്രമങ്ങള്‍ എന്നിവയടങ്ങിയതാണ് രജിസ്ട്രഷന്‍ നടപടികള്‍.
ബാന്‍ഡ് 5 ല്‍ വരുന്ന നഴ്സുമാര്‍ക്ക് 21,999 പൗണ്ട് മുതല്‍ 28,462 പൗണ്ട് വരെ ശമ്പളം ലഭിക്കും.
2. യു.എസ്.എ
നാല് വര്‍ഷത്തെ നഴ്സിംഗ് ബിരുദം, നഴ്സിംഗില്‍ മൂന്ന് വര്‍ഷത്തെ അസോസിയേറ്റ് ബിരുദം, രണ്ട് വര്‍ഷത്തെ ഡിപ്ലോമ എന്നിവയാണ് അമേരിക്കയില്‍ രജിസ്റ്റേര്‍ഡ് നഴ്സ് ആകാന്‍ സാധനരണ വേണ്ട യോഗ്യതകള്‍.
വിദേശത്ത് നിന്നുള്ളവര്‍ കമ്മിഷന്‍ ഓണ്‍ ഗ്രാജുവേറ്റ്സ് ഓഫ് ഫോറിന്‍ നഴ്സിംഗ് സ്കൂള്‍സ് (സി.ജി.എഫ്.എന്‍.എസ്) അല്ലെങ്കില്‍ എന്‍.സി.എല്‍.ഇ.എക്സ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. കൂടാതെ എമിഗ്രേഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ഒരു തൊഴില്‍ ദാതാവും തയ്യാറായിരിക്കണം. വിസ, ലൈസന്‍സ് മുതലായവ ലഭിക്കുന്നതിന് ഇത് അത്യാവശ്യമാണ്. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വരെയെടുക്കും.
2015 മേയിലെ കണക്കനുസരിച്ച് 67,490 ഡോളര്‍ ആണ് ഇവിടുത്തെ ശരാശരി പ്രതിവര്‍ഷ ശമ്പളം.
3. നോര്‍വേ
ഇവിടെ ജോലി ചെയ്യുന്നതിന് നോര്‍വീജിയന്‍ ആരോഗ്യ വകുപ്പിന്റെ ലൈസന്‍സ് നേടേണ്ടതുണ്ട്. ഇതിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. ഇവിടെയ്ക്ക് കുടിയേറുന്നതിന് നോര്‍വീജിയന്‍ ഭാഷ അറിഞ്ഞിരിക്കേണ്ടത് നിര്‍ബന്ധമാണ്. 44,900 നോര്‍വീജിയന്‍ ക്രോണ്‍ ആണ് ഇവിടുത്തെ ശരാശരി പ്രതിമാസ ശമ്പളം.
4. കാനഡ
കാനഡയില്‍ ജോലി ചെയ്യുന്നതിന് വിദേശത്ത് വിദ്യാഭ്യാസം നേടിയ നഴ്സുമാരും കനേഡിയന്‍ രജിസ്റ്റേര്‍ഡ് നഴ്സുമാരുടെ അതുപോലെ ലൈസന്‍സ് നേടേണ്ടതുണ്ട്. ഇതിനായി ആദ്യം ഒരു എന്‍ട്രന്‍സ് ടെസ്റ്റ് എഴുതണം. ഇതില്‍ പാസാകുന്നവര്‍, അവര്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവിശ്യയിലെ നഴ്സിംഗ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം.
2017 ജനുവരിയിലെ കണക്കുകള്‍ അനുസരിച്ച് 59,783 കനേഡിയന്‍ ഡോളറാണ് ഇവിടുത്തെ ശരശരി പ്രതിവര്‍ഷ ശമ്പളം.
5. ഓസ്ട്രേലിയ
ഓസ്ട്രേലിയയില്‍ നഴ്സായി പ്രാക്ടീസ് ചെയ്യുന്നതിന് വ്യത്യസ്തമായ രണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒന്ന് നഴ്സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡ് ഓഫ് ഓസ്ട്രേലിയയില്‍ (എന്‍.എം.ബി.എ) രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. രണ്ട് വിസ നേടുക.
ഓസ്ട്രേലിയന്‍ നഴ്സിംഗ് ആന്‍ഡ് മിഡ്‌വൈഫറി അക്രഡിറ്റേഷന്‍ കൌണ്‍സില്‍ വിസ നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ വൈദഗ്ധ്യം വിലയിരുത്തുമ്പോള്‍ ഓസ്ട്രേലിയന്‍ യോഗ്യതയ്ക്ക് തുല്യമായ വിദ്യാഭ്യാസ യോഗ്യത ഉദ്യോഗാര്‍ഥിയ്ക്ക് ഉണ്ടോയെന്ന കാര്യമാണ് എന്‍.എന്‍.ബി.എ പരിശോധിക്കുന്നത്.
2017 ലെ കണക്കനുസരിച്ച് 61,000 ഓസ്ട്രേലിയന്‍ ഡോളര്‍ ആണ് ഇവിടെ ഒരു രജിസ്റ്റേര്‍ഡ് നഴ്സിന് ലഭിക്കുന്ന ശരാശരി പ്രതിവര്‍ഷ ശമ്പളം.
Post Your Comments