ലക്‌നൗ : ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ വന്‍ വിജയത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫ്. യു.പിയില്‍ നേടിയത് വന്‍ വിജയമാണെന്നും യുപിക്കാരനായ കെയ്ഫ് ട്വിറ്ററില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വന്‍വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രിക്ക് നിരവധി പ്രമുഖര്‍ ട്വീറ്റ് ചെയ്തിരുന്നെങ്കിലും കെയ്ഫാണ് പ്രധാനമന്ത്രിയില്‍ നിന്ന് മറുപടി ലഭിച്ച ചുരുക്കം ചിലരില്‍ ഒരാള്‍. നന്ദി, ചരിത്രത്തിലില്ലാത്ത പിന്തുണയാണ് ലഭിച്ചതെന്ന് മോദി കെയ്ഫിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.
Post Your Comments