KeralaNews

ഭൂമിദാനങ്ങളെ കുറിച്ച് വിശദമായ ഓഡിറ്റ് നടത്താൻ സർക്കാർ ഒരുങ്ങുന്നു ജനങ്ങളുടെ ഭൂമി അന്യായമായി സ്വന്തമാക്കിയ ട്രസ്റ്റുകൾക്കും സ്ഥാപനങ്ങള്‍ക്കും പിടിവീഴാൻ സാധ്യത

 

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാറിൽ നിന്നും ഭൂമി വാങ്ങിക്കൂട്ടിയ ട്രസ്റ്റുകളും മറ്റു സ്ഥാപനങ്ങളും ഇപ്പോൾ സർക്കാർ ഭൂമി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാൻ വിശദമായ ഓഡിറ്റിങ്ങിനൊരുങ്ങി സംസ്ഥാന സർക്കാർ. സർക്കാരിന്റെ ഏക്കറുകണക്കിന് ഭൂമി അനധികൃതമായി കരസ്ഥമാക്കിയിരിക്കുന്ന പല ട്രസ്റ്റുകളും അത് വേണ്ട വിധം ഉപയോഗിക്കാതെ ഇരിക്കുന്നുമുണ്ട്. ഇതുമൂലം വികസനത്തിനും പൊതു ആവശ്യങ്ങൾക്കും ഭൂമി കണ്ടെത്താനാകാതെ സർക്കാർ ബുദ്ധിമുട്ടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ ഓഡിറ്റിങ്ങിനു സർക്കാർ നിർബന്ധിതരായത്.

തിരുവനന്തപുരത്ത് ലോ അക്കാദമിക്ക് സർക്കാർ നൽകിയ ഭൂമിയിൽ ഒരുഭാഗം വാണിജ്യാവശ്യങ്ങൾക്ക് വിനിയോഗിച്ചതായി റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കണ്ടെത്തിയിരുന്നു. ഇങ്ങനെ വ്യവസ്ഥകൾക്ക് വിരുദ്ധമായി വിനിയോഗിച്ചതായി തെളിഞ്ഞാൽ ഭൂമി തിരിച്ചുപിടിക്കാനാണ്‌ തീരുമാനം.കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങൾക്ക് നൽകിയ ഭൂമിയായ വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് (എച്ച്.എൻ.എൽ.) 1979ൽ ഏറ്റെടുത്തുനൽകിയ ഭൂമി വിറ്റഴിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതെല്ലാം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button