
ഡൽഹി: കയ്യേറ്റ മാഫിയ ഹിന്ദു ക്ഷേത്രം നശിപ്പിക്കുകയാണെന്ന പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മുസ്ലിം വിഭാഗം. ജാമിയ നഗറിലെ നൂര്‍നഗറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം തകര്‍ത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നതായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
കയ്യേറ്റ മാഫിയ ക്ഷേത്രം നശിപ്പിച്ച് നിയമവിരുദ്ധമായി ക്ഷേത്രഭൂമി സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്നും ക്ഷേത്രം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂര്‍നഗറിലെ മുസ്‌ലിം വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന്റെ ധര്‍മ്മശാല തകര്‍ത്ത് പ്രദേശം നിരപ്പാക്കി കയ്യേറാന്‍ ശ്രമിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കാറില്‍ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ച് മാറ്റി: റോഡില്‍ തെറിച്ച് വീണ് ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം
1970ലാണ് ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് പരാതിക്കാരായ നൂര്‍ നഗര്‍ നവാസികള്‍ പറയുന്നത്. പത്തോളം വിഗ്രഹങ്ങൾ ക്ഷേത്രത്തില്‍ സ്ഥാപിക്കപ്പെട്ടിരുന്നുവെന്നും തുടര്‍ന്ന് പൂജകളും കീര്‍ത്തനങ്ങളും തടസ്സമില്ലാതെ തുടര്‍ന്നുവരികയുമാണ്. എന്നാൽ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് ക്ഷേത്രം തകര്‍ക്കാനും ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭൂമി കയ്യേറാനും കയ്യേറ്റ മാഫിയ ശ്രമിക്കുന്നതായുമാണ് പരാതിയില്‍ പറയുന്നത്.
സ്ഥലത്ത് ഫ്ലാറ്റുകൾ നിര്‍മ്മിച്ച് വില്‍ക്കുന്നതിനുവേണ്ടിയാണ് സ്ഥലമൊഴിപ്പിക്കുന്നതെന്നും അതിനായി വര്‍ഗ്ഗീയ കലാപമുണ്ടാക്കാനാണ് കയ്യേറ്റ മാഫിയ ശ്രമിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അതേസമയം, പരാതിയില്‍ പറയുന്നത് പ്രകാരം പ്രദേശത്ത് നിയമവിരുദ്ധമായി ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ക്ഷേത്രം സംരക്ഷിക്കണമെന്നും ജസ്റ്റിസ് സജ്ജീവ് സച്ച്ദേവ് ഉത്തരവിട്ടു. പ്രദേശത്ത് ക്രമസമാധന നില ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments