ലക്‌നൗ : അധികാരത്തിലേറിയ ശേഷം ഭൂ മാഫിയയില്‍ നിന്ന് 67,000 ഏക്കര്‍ ഭൂമി തിരികെ പിടിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയില്‍ എംഎല്‍എ സുരേഷ് കുമാര്‍ ത്രിപാഠി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു യോഗി ആദിത്യനാഥ്.
2017 ല്‍ അധികാരത്തില്‍ വന്നതിനുശേഷം 67,000 ഏക്കറിലധികം സര്‍ക്കാര്‍ ഭൂമി വിവിധ രാഷ്ട്രീയ നേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും സഹായത്തോടെ ലാന്‍ഡ് മാഫിയ കൈക്കലാക്കിയ ഭൂമി സ്വതന്ത്രമാക്കിയിട്ടുണ്ട്. മാഫിയകള്‍ പിടിച്ചെടുത്ത പൊതു-സ്വകാര്യ ഭൂമി സ്വതന്ത്രമാക്കുന്നതിന് ആന്റി ലാന്റ് മാഫിയ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. ഇവരാണ് ഭൂമാഫിയയില്‍ നിന്ന് ഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയിലാക്കിയത്.
Read Also : ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിത്തം; യുവാക്കള്‍ക്ക് പരിക്ക്
കണ്ടെടുത്ത ഭൂമി കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി സംസ്ഥാനത്തെ കായിക മൈതാനങ്ങള്‍ വികസിപ്പിക്കുന്നതിന് ഉപയോഗിക്കും. സ്‌പോര്‍ട്‌സ് മൈതാനത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്, അത് സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലോ, യുവജനക്ഷേമ വകുപ്പിലോ, എംജിഎന്‍ആര്‍ജിഎയുടെ കീഴിലോ ആയിരിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Post Your Comments