പാലക്കാട്: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയിൽ അമിത വില ഈടാക്കി പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചതായി പരാതി. പാലക്കാട് കീഴൂരിലാണ് സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍പ്പെട്ട പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതി ഉയർന്നിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയ മൂന്ന് പട്ടികജാതി കുടുംബങ്ങളില്‍ നിന്നും വലിയ തുക ഈടാക്കി വഞ്ചിച്ചുവെന്നാണ് ആരോപണം.
Also Read:ആറു വിവാഹങ്ങൾ, വ്യാജ സിദ്ധൻ ചമഞ്ഞു തട്ടിപ്പ്, രണ്ടു പോസ്കോ കേസുകൾ: നസീറുദ്ദീനെ പിടികൂടി പോലീസ്
ഉരുൾ പൊട്ടലിനെത്തുടർന്ന് പുനരധിവാസ പദ്ധതിയില്‍പ്പെട്ട പട്ടികജാതി കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പദ്ധതിയ്ക്ക് വേണ്ടി സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് വെക്കാന്‍ നാല് ലക്ഷവും സർക്കാർ നൽകുകയും ചെയ്തിരുന്നു. എന്നാല്‍ സെന്റിന് നാല്‍പ്പതിനായിരം പോലും മതിപ്പ് വിലയില്ലാത്ത ഭൂമി 1,08,000 രൂപക്ക് ആണ് ഇവര്‍ക്ക് ലഭിച്ചത്. മുന്‍ പഞ്ചായത്ത് മെമ്പറുടെ സ്ഥലം ഇവരുടെ തലയില്‍ കെട്ടിവെക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
അതേസമയം, സമാന രീതിയിൽ തൃക്കടീരി പഞ്ചായത്തില്‍ 18 കുടുംബങ്ങളും തട്ടിപ്പിനിരയായിട്ടുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ പട്ടികജാതി വകുപ്പ് കമ്മീഷന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments