Kerala

17കാരന് എസ്‌ഐയുടെ ക്രൂരമര്‍ദ്ദനം

കല്ലമ്പലം : 17കാരന് എസ്‌ഐയുടെ ക്രൂരമര്‍ദ്ദനം. നാവായിക്കുളം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ സച്ചിന്‍ (17)നെയാണ് കല്ലമ്പലം എസ് ഐ അരുണ്‍ വീട്ടിലേക്കു പോകുംവഴി ആളുമാറി തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദിച്ചത്. സച്ചിന്റെ മുതുകിലും നട്ടെല്ലിലും സാരമായ പരിക്കുണ്ട്. ശരീരമാസകലം ലാത്തി കൊണ്ട് അടിച്ചതിന്റെ പാടുകളുണ്ട്. പരിക്കേറ്റ സച്ചിന്‍ പാരിപ്പള്ളി ഇ എസ് ഐ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സച്ചിനെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നവശ്യപെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button