ഇടുക്കി:അവകാശങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം പറയുമ്പോള്‍ അതിനെ ജാതി പറയുന്നതായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും എസ്എന്‍ഡിപി പറയുന്നത് അവകാശങ്ങൾക്കു വേണ്ടിയുള്ള രാഷ്ട്രീയമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.രാഷ്ട്രീയമായും സാമ്പത്തികമായും അടിച്ചമര്‍ത്തപ്പെട്ട, അവകാശം നിഷേധിക്കപ്പെട്ട എല്ലാവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ നീതിയും രാഷ്ട്രീയമായും സാമ്പത്തികമായുംഉള്ള അവകാശവും കിട്ടണം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി പറഞ്ഞു.
എസ്എന്‍ഡിപി ഇന്ന് രാജ്യത്തുള്ള പിളരാത്ത ഏക സംഘടനയാണ്. അധികാരമോഹമുള്ള ചിലരാണ് സംഘടനയ്ക്കെതിരെ പ്രവർത്തിക്കുന്നത്. അധികാരത്തിന് വേണ്ടി എന്തും കാണിക്കാന്‍ മടിക്കാത്തവരാണ് ഇന്ന് രാഷ്ട്രീയത്തിൽ ഉള്ളത്.സര് ചക്രവര്‍ത്തിയുടെ കാലത്തേക്കാള്‍ മോശമായ ഭരണകര്‍ത്താക്കളാണ് ഇന്നത്തെ രാഷ്ട്രീയത്തിൽ ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.ശ്രീനാരായണ ഗുരു സ്ഥാപിച്ച പ്രസ്ഥാനത്തിനെതിരെ പ്രവർത്തിക്കുന്നവർ ശ്രീനാരായണീയരല്ല എന്നും വെള്ളാപ്പള്ളി പറഞ്ഞു.
Post Your Comments