NewsGulf

കുവൈറ്റില്‍ വ്യക്തിഗത വിവരം പുതുക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി സാമ്പത്തികാര്യ മന്ത്രാലയം

കുവൈറ്റ്: കുവൈറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ പുതുക്കി നല്‍കാത്ത സ്വദേശികള്‍ക്ക് സാമ്പത്തിക സഹായം നല്‍കില്ലെന്ന് സാമ്പത്തികാര്യ മന്ത്രാലയം. ഫയലുകള്‍ പുതുക്കിനല്‍കുന്നവര്‍ക്ക് മാത്രമേ സഹായം നല്‍കുകയുള്ളുവെന്ന് സാമൂഹിക-സാമ്പത്തിക കാര്യ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബൈഹ് വ്യക്തമാക്കി. ഇത്തരത്തിൽ വിവരം പുതുക്കി നൽകാത്ത പതിനായിരക്കണക്കിന് ഗുണഭോക്താക്കളുടെ ഫയലുകൾ മരവിപ്പിച്ചിട്ടുണ്ട്.

വിവരങ്ങൾ പുതുക്കി നൽകാൻ അറിയിപ്പു നല്‍കിയിട്ടും പലരും പ്രതികരിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. വൈകല്യങ്ങളുള്ള 41,000 പേര്‍ക്ക് ഇപ്പോള്‍ പ്രതിമാസ സാമ്പത്തിക സഹായം എത്തിക്കുന്നുണ്ട്. ഇവരില്‍ 50 സ്ത്രീകളും ഉള്‍പ്പെടുന്നതായി മന്ത്രി പറഞ്ഞു. കൂടാതെ, 20 വര്‍ഷത്തെ വികസന പദ്ധതിയുടെ ഭാഗമായി സ്വകാര്യവത്കരണ കമ്മിറ്റി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. 37 പൊതുമേഖലാ സംരംഭങ്ങളുടെ സ്വകാര്യവത്കരണം സംബന്ധിച്ച പഠനങ്ങള്‍ നടത്തിവരികയാണെന്നും മൂന്നു മാസത്തിനുള്ളില്‍ കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സാമൂഹികകാര്യ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button