ലോകോത്തര നിലവാരത്തിലുള്ള സുരക്ഷയ്ക്കും സേവനങ്ങൾക്കും ലോകത്തെ വമ്പൻ എയർപോർട്ടുകളെ പിന്നിലാക്കി ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങൾ മുന്നിലെത്തി. ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങളാണ് ബ്രസൽസിലെ എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ 2016ലെ റേറ്റിംഗ് പ്രകാരം മുന്നിലെത്തിയത്. യാത്രക്കാരിൽ നിന്ന് ചോദ്യാവലി മുഖേനയും, വിമാനത്താവളത്തിലെ സേവനനിലവാരം വിലയിരുത്തിയുമാണ് കൗൺസിൽ റേറ്റിംഗ് നടത്തിയത്.
ലോകത്തെ ഏറ്റവും വലുതും തിരക്കുള്ളതുമായ ലണ്ടൻ,ദുബായ്,ഡാലസ്,ലോസ് ആഞ്ചലീസ്,പാരീസ് ,ജർമൻ,വിമാനത്താവളങ്ങളെയെല്ലാം പിന്നിലാക്കിയാണ് ഇന്ത്യൻ വിമാനത്താവളങ്ങൾ ഈ നേട്ടം കൈവരിച്ചത്.
Post Your Comments