ഇടതു സര്‍ക്കാര്‍ അധികാരത്തിലേറി ഒന്‍പതു മാസം പിന്നിട്ടിട്ടും ഒരു വകുപ്പില്‍പോലും അഴിമതി തുടച്ചുനീക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു വിജിലന്‍സിനും ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്ന വകുപ്പുകളെ കണ്ടെത്താന്‍ വിജിലന്‍സ് സര്‍വേ ആരംഭിച്ചിരിക്കുന്നത്. വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയിലെ റിസര്‍ച്ച് ആന്റ് ട്രയിനിങ് വിഭാഗമാണ് എല്ലാ ജില്ലയിലും സര്‍വേ നടത്തുന്നത്. ഇതിനായി 19 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്. ഒന്നരലക്ഷത്തോളം പേര്‍ക്ക് ചോദ്യാവലി കൈമാറും. യുവാക്കള്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ചോദ്യാവലി പൂരിപ്പിക്കാന്‍ മുന്‍ഗണന. വളരെ കുറവ്, കുറവ്, കൂടുതല്‍, വളരെ കൂടുതല്‍ എന്നിങ്ങനെ അഴിമതിയുടെ അളവുകോല്‍ എത്രയെന്നു രേഖപ്പെടുത്തുന്നതിനു നാലു കോളങ്ങള്‍ ഫോറത്തിലുണ്ട്. മലിനീകരണ പ്രശ്‌നങ്ങള്‍, ആരോഗ്യ സേവന മേഖലയിലെ ക്രമക്കേടുകള്‍, റോഡ് കെട്ടിടനിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം എന്നീ സര്‍ക്കാര്‍ മേഖലകളിലെ പൊതു പദ്ധതികളുടെ കരാര്‍ നല്‍കല്‍, നിര്‍മാണം, സംരക്ഷണം എന്നിവയിലെ ക്രമക്കേട് തുടങ്ങിയവാണ് ചോദ്യാവലിയിലുള്ളത്
Post Your Comments