തിരുവനന്തപുരം : സംസ്ഥാനം ഗുണ്ടകളുടെയും സദാചാര പോലീസിന്റെയും കേന്ദ്രമായി മാറിയിട്ടും ഒരു നടപടിയുമെടുക്കാത്തതില്‍ ലജ്ജിതരായി നില്‍ക്കേണ്ട ആവസ്ഥയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ഗുണ്ടകള്‍ക്ക് ചൂട്ടുപിടിക്കുന്ന പോലീസാണ് കഴിഞ്ഞ ദിവസം മറൈന്‍ഡ്രൈവില്‍ ശിവസനേക്കാര്ക്ക് കുടപിടിച്ചതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. സദാചാര ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമര്‍ശം നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയ സഭയിലാണ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്.
സദാചാര ഗുണ്ടകള്‍ക്ക് പോലീസും സര്‍ക്കാരുമാണ് സംരക്ഷണം നല്‍കുന്നത്. അത് ഇന്നലെ നടന്ന സംഭവത്തോടെ വ്യക്തമായി. മറൈന്‍ ഡ്രൈവ് സംഭവത്തില്‍ അറസ്റ്റ് ചെയ്തവരെ പോലീസ് കൊണ്ടുപോയത് വിനോദ യാത്രയ്ക്ക് കൊണ്ട് പോവും പോലെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ സദാചാരപോലീസ് വിഷയത്തില്‍ പ്രതിസ്ഥാനത്തുള്ളത് എസ്.എഫ്.ഐക്കാരാണ്. അതുകൊണ്ടാണ് അവര്‍ക്കെതിരെ നടപടിയെടുക്കാതിരുന്നത്. മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചവരാണ് എസ്.എഫ്.ഐക്കാരെന്ന് മറക്കരുതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Post Your Comments