തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്ര പരാമര്‍ശത്തില്‍ എം.എല്‍.എ അബ്ദുള്‍ ഖാദറിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാ കാര്യത്തില്‍ അബ്ദുള്‍ ഖാദറിന് എന്ത് കാര്യമെന്നാണ് ചെന്നിത്തല ചോദിക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് കൊണ്ടുവന്ന 15000 ലിറ്റര്‍ വെള്ളം പോലീസ് നോക്കി നില്‍ക്കെ സദാചാര ഗുണ്ടകള്‍ ഒഴുക്കിക്കളഞ്ഞുവെന്ന് ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാല്‍ ചാവക്കാട് നിന്ന് കൊണ്ടു വന്ന വെള്ളം ഒഴുക്കി കളഞ്ഞത് കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണെന്ന് അബ്ദുള്‍ ഖാദര്‍ ഇതിന് മറുപടി നല്കുകയുണ്ടായി. ഇതിനെതിരെയാണ് ചെന്നിത്തലയുടെ വിമര്‍ശനം.
Post Your Comments