International

വയസ്സ് 50 പക്ഷേ കണ്ടാല്‍ 20കാരി ; എങ്ങനെയെന്നല്ലേ ?

50 വയസ്സുകാരിയായ സു മിനിനെ കണ്ടാല്‍ ആരും 25ന് അപ്പുറം പറയില്ല. ചൈനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസമായി ആഘോഷിക്കുകയാണ് തങ്ങളുടെ നാട്ടുകാരിയായ സു മിനിന്റെ സൗന്ദര്യം. 25കാരിയായ മകളുള്ള ഈ 50കാരിക്ക് പ്രായത്തിന്റെ യാതൊരു ഭാവവും ശരീരത്തിലില്ല എന്നതാണ് അദ്ഭുതപ്പെടുത്തുന്നത്. ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലാണു സു മിനിന്റെ വീട്.

സു മിനിന്റെ സൗന്ദര്യത്തെക്കുറിച്ചാണ് എല്ലാവര്‍ക്കും അറിയേണ്ടത്. താന്‍ കൃത്യമായി ഫേഷ്യലുകള്‍ ചെയ്യാറുണ്ട്. പിന്നെ നന്നായി ഉറങ്ങും, കൃത്യമായ ദിനചര്യയുണ്ട്. മനസ് എപ്പോഴും ശാന്തമാക്കിവയ്ക്കാന്‍ ശ്രമിക്കും – ഇത്രയുമാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് സു മിന്‍ പറയുന്നു. രണ്ടു വര്‍ഷം മുന്‍പ് ജോലിയില്‍നിന്നു വിരമിച്ചു. ജോലി ചെയ്യാതെ വെറുതേ ഇരുന്ന ആദ്യ കാലങ്ങളില്‍ താന്‍ ഏറെ വിഷമിച്ചിരുന്നതായി സു മിന്‍ പറയുന്നു. പക്ഷേ പിന്നീട് താന്‍ ദിനചര്യ കൃത്യമായി ക്രമീകരിച്ചു. ഇന്റര്‍നെറ്റ് ബ്രൗസിങ്ങിലും എഴുത്തിലും ശ്രദ്ധവച്ചു. ഇപ്പോള്‍ വെറുതേയിരിക്കുകയാണെന്ന തോന്നല്‍ തനിക്ക് ഇല്ല. സലൂണുകളിലും ഹെയര്‍ഡ്രസിങ് സെന്ററുകളിലും കൃത്യമായി പോകും. രണ്ടു മാസത്തിലൊരിക്കല്‍ മുടിഡൈ ചെയ്യാറുണ്ട്. – ശരീരത്തിനു തോന്നിക്കാത്ത പ്രായം മുടിക്കു തോന്നിച്ചാല്‍ ഡൈ ചെയ്യണം, അല്ലെങ്കില്‍ മുടി നരച്ചത് ആളുകള്‍ കാണുമെന്നും സു മിന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button