കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിർണ്ണായക തെളുവുകൾ പുറത്ത്. ദൃശ്യങ്ങൾ പകർത്തതാൻ നടി സഞ്ചരിച്ച കാറിനെ പിന്തുടർന്നത് മൂന്നു വാഹനങ്ങളെന്ന് പോലീസിന് വിവരം ലഭിച്ചു. ഒരു വാഹനം മാത്രമാണ് നടിയെ പിന്തുടർന്നതെന്നാണ് അറസ്റ്റിലായ മുഖ്യപ്രതി പൾസർ സുനി മൊഴി നൽകിയത്. ഇതിനിടെയാണ് പോലീസിന് മറ്റു രണ്ട് വാഹനങ്ങളുടെ വിവരം ലഭിച്ചത്.
ദേശീയപാതയിൽ സ്വകാര്യ വ്യക്തികൾ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ ഈ വാഹനം പതിഞ്ഞിട്ടുണ്ട്. സുനിൽ കുമാർ സഞ്ചരിച്ച വാഹനത്തിനു പിന്നിലും നടി സഞ്ചരിച്ച വാഹനത്തിനു മുൻപിലുമായിയാണ് ഇവ നീങ്ങിയത്. കേസിൽ അറസ്റ്റിലായ ഗുണ്ടകൾക്ക് മറ്റു രണ്ട് വാഹനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് പോലീസ് കരുതുന്നു. ഈ വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവരുടെ വിവരം പുറത്തുവരാതിരിക്കാനുള്ള ശ്രമമാണ് സുനിലിന്റെ മൊഴികളിൽ ഉടനീളം കാണുന്നത്.
അറസ്റ്റിലായ പ്രതികളിൽ തമ്മനം മണികണ്ഠനു മാത്രമാണ് കാറിനുള്ളിൽ നടന്ന അതിക്രമത്തെ കുറിച്ച് നേരിട്ട് അറിയാവുന്നത്. നടിയെ സുനിൽ കുമാർ ഉപദ്രവിക്കുമ്പോൾ കാർ ഓടിച്ചിരുന്നത് മണികണ്ഠനാണ്. പിറ്റേ ദിവസം രാവിലെ സമൂഹമാധ്യമങ്ങളിൽ നിന്നുമാണ് നടിയെ സുനിൽ ഉപദ്രവിച്ച കാര്യം മനസിലാക്കിയതെന്ന് മറ്റു പ്രതികൾ മൊഴി നൽകി.
Post Your Comments