KeralaNews

തമിഴ്നാടിനെ പിന്തുടർന്ന് കേരളവും; ഇനി മുതൽ കൊക്കകോളയും പെപ്‌സിയും പടിക്ക് പുറത്ത്

തമിഴ്‌നാടിന് പിന്നാലെ കേരളത്തിലും കൊക്കകോളയും പെപ്‌സിയും അടക്കമുളള ആരോഗ്യത്തിന് ഹാനികരമായ പാനീയങ്ങളുടെ വില്‍പ്പന നിര്‍ത്തുന്നു. ജലക്ഷാമവും കടുത്ത വരള്‍ച്ചയും രൂക്ഷമായ സാഹചര്യത്തിലാണ് ജലമൂറ്റൂന്ന കമ്പനികള്‍ക്കെതിരെ വ്യാപ്യാരികളും രംഗത്തെത്തിയത്. കൊക്കകോള, പെപ്‌സി വില്‍പ്പന അവസാനിപ്പിക്കുന്നത് കേരളത്തിലെ ഏഴുലക്ഷം വ്യാപ്യാരികളാണ്. പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് ആലോചന. കേരളത്തിലെ കടകളില്‍ കൊക്കകോള, പെപ്‌സി എന്നിവ വരുന്ന ചൊവ്വാഴ്ച മുതല്‍ ഉണ്ടാകില്ലെന്നും വ്യാപ്യാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടും. മാത്രമല്ല ജലചൂഷണത്തിനെതിരെയുളള പോരാട്ടത്തില്‍ അണിനിരക്കുമെന്നും കേരള വ്യാപ്യാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദിന്‍ പറഞ്ഞു. തങ്ങളുടെ അഖിലേന്ത്യാ സംഘടന എടുത്ത തീരുമാനത്തിന്റെ പുറത്താണ് കേരളത്തിലും കൊക്കകോള, പെപ്‌സി എന്നീ ശീതളപാനീയങ്ങളെ ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ഒന്നുമുതലാണ് തമിഴ്‌നാട്ടില്‍ കോള, പെപ്സി ഉള്‍പ്പെടെയുള്ള പാനീയങ്ങളുടെ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിച്ചത്. തമിഴ്നാട് വ്യാപാരി സംഘടനകളുടെ നിലപാടിനെ കയ്യടികളോടെയാണ് ജനം വരവേറ്റത്. പിന്നാലെയാണ് കേരളത്തിലും ഇവയുടെ വില്‍പ്പന അവസാനിപ്പിക്കുന്നത്.

ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് വിപണിയില്‍ 80 ശതമാനവും കൊക്കകോളയും പെപ്‌സിക്കോയുമാണ് കയ്യടക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ തങ്ങളുടെ സോഫ്റ്റ് ഡ്രിങ്ക് വില്‍പ്പന 4 ശതമാനം ഇടിഞ്ഞെന്ന് 2016 ഒക്ടോബറില്‍ കൊക്കകോള പറഞ്ഞിരുന്നു. പാക്കേജ് ചെയ്തുള്ള ലസ്സി അടക്കമുള്ള ആരോഗ്യകരമായ പാനീയങ്ങളുടെ കടന്നുവരവാണ് കൊക്കകോളയ്ക്ക് തിരിച്ചടിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button