KeralaNews

സ്വകാര്യ ആശുപത്രികള്‍ക്ക് വന്‍തിരിച്ചടി : മസ്തിഷ്‌ക മരണം സ്ഥിരീകരിയ്ക്കുന്നതിന് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി

തിരുവനന്തപുരം : മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന പരിശോധനകളുടെ വീഡിയോ അടക്കം സൂക്ഷിക്കുന്നുമുണ്ട്. എന്നാല്‍ പരിഷ്‌കരിച്ച മാനദണ്ഡങ്ങളിലും പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മസ്തിഷ്‌ക മരണം സംഭവിച്ചാല്‍ അത് സ്ഥിരീകരിയ്ക്കാന്‍ നാല് ഡോക്ടര്‍മാരടങ്ങുന്ന സംഘമുണ്ടാകും. രോഗിയെ ചികില്‍സിക്കുന്ന ആശുപത്രിയിലെ സൂപ്രണ്ട്, ചികിത്സിക്കുന്ന ഡോക്ടര്‍, സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള ഒരു ന്യൂറോളജിസ്റ്റും ഒരു സ്പഷ്യലിസ്റ്റ് ഡോക്ടറുമാണ് ആ സംഘത്തിലുണ്ടാകുക ആറുമണിക്കൂര്‍ ഇടവിട്ട് രണ്ട് വട്ടം മസ്തിഷ്‌ക മരണം സ്ഥീരീകരിക്കുന്നതിനുള്ള ആപ്നിയ പരിശോധന നടത്തും.
ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും. ഇതിനുശേഷമാണ് അവയവദാനം നടത്തുക.
സ്വകാര്യ മേഖലക്ക് നേട്ടമുണ്ടാക്കാനായി, മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതില്‍ ചില കള്ളക്കളികള്‍ നടക്കുന്നുണ്ടെന്നാണ് ആരോപണം.

അതേസമയം റോഡപകടങ്ങളില്‍പെട്ട് മസ്തിഷ്‌ക മരണം സംഭവിക്കുന്നവരില്‍ നിന്നാണ് അവയവങ്ങളേറെയും ദാനം ചെയ്തിട്ടുള്ളത്. ഗുരുതര അപകടം സംഭവിച്ചവരെ ചികിത്സിക്കാനുള്ള ട്രോമാകെയര്‍ സംവിധാനം സര്‍ക്കാര്‍ മേഖലയിലില്ലാത്തതിനാല്‍ പലരും സ്വകാര്യ മേഖലയെ ആശ്രയിക്കുന്നതാണ് സ്വകാര്യമേഖലയിലെ മസ്തിഷ്‌ക മരണങ്ങളുടെ എണ്ണം കൂടാന്‍ കാരണമെന്നും വാദമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button