കണ്ണൂര്‍: ബോംബ് ആക്രമണത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിനു പിന്നാലെ മറ്റൊരു അക്രമം. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണൂര്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സുശീല്‍ കുമാറിനാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നില്‍ സിപിഐഎമ്മാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
മുഖം മൂടിയിട്ട സംഘം ബൈക്കിലെത്തിയാണ് അക്രമം നടത്തിയത്. തളാപ്പില്‍ വെച്ചാണ് സുശീലിനെ വെട്ടി പരുക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സുശീല്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലശ്ശേരിയില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ ബോംബേറ് ഉണ്ടായത്.
Post Your Comments