കൊച്ചി: കണ്ണൂര്‍ കൊട്ടിയൂരില്‍ വൈദിക ക്രിമിനല്‍ റോബിന്‍ വടക്കുംചേരിയുടെ ക്രൂര ലൈംഗീക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കത്തോലിക്കാ സഭയെ അതി രൂക്ഷമായി വിമര്‍ശിച്ചുമുള്ള യുവതിയുടെ വീഡിയോ വൈറലാകുന്നു. ഫിജോ ജോസഫ് എന്ന യുവതിയുടെ ലൈവ് വീഡിയോ ആണ് ഇപ്പോൾ ഫേസ്ബുക്കിലെ ചർച്ചാവിഷയം. സഭ അനാഥാലയം ഉണ്ടാക്കിയിരിക്കുന്നത് പാതിരിമാരുടെ മക്കളെ വളര്‍ത്താനാണോ എന്നും, കന്യാസ്ത്രീകള്‍ കൂട്ടിക്കൊടുപ്പുകാരാവരുതെന്നുമാണ് യുവതിയുടെ പ്രതികരണം.
നൂറ് ആട്ടിന്‍ കുഞ്ഞുങ്ങളിലൊന്നിനെ കാണാതെ പോയാല്‍ അതിനെ കിട്ടുംവരെ തിരഞ്ഞുപോയി കണ്ടുപിടിച്ച് കൊണ്ടുവരുന്നതിനാലാണ് ഇടയന്‍ നല്ലയിടയന്‍ എന്നു വിളിക്കപ്പെടാന്‍ അര്‍ഹനാവുന്നത്.
അല്ലാതെ നൂറെണ്ണത്തിലൊരെണ്ണത്തിനെ അടിച്ചുമാറ്റി സ്വന്തം കിടപ്പറയിലെത്തിക്കുന്നവനെ ഇടയന്‍ എന്നല്ല വിളിക്കേണ്ടത്. കര്‍ത്താവിന്റെ മണവാട്ടികള്‍ കര്‍ത്താവിന്റെ മാത്രം മണവാട്ടിമാരാകണം. അല്ലാതെ കര്‍ത്താവിന്റെ ഇടയന്മാരുടെ കൂട്ടിക്കൊടുപ്പുകാരാവരുതെന്നും ഫിജോ പറയുന്നു.
Post Your Comments