![robin](/wp-content/uploads/2017/03/robin.jpeg)
കണ്ണൂര്‍: റോബിന്‍ വടക്കുംചേരിയെ സഹായിച്ച മൂന്നു പ്രതികള്‍ കൂടി കീഴടങ്ങി. കൊട്ടിയൂര്‍ പീഡന കേസിലെ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ പേരാവൂര്‍ സിഐ ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. ടെസി ജോസ്, ഡോ. ഹൈദരലി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് കീഴടങ്ങിയത്.
ഇവരെ വൈദ്യപരിശോധന നടത്താന്‍ കൊണ്ടുപോകും. തുടര്‍ന്നു തലശേരി പോക്‌സോ കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്ക് ഇന്നു തന്നെ ജാമ്യം ലഭിച്ചേക്കാം. കഴിഞ്ഞദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി പോക്‌സോ കോടതി പരിഗണിച്ചിരുന്നു. മറ്റു മൂന്നുപേര്‍ക്കു നല്‍കിയ അതേ ഇളവുകളും നിര്‍ദേശങ്ങളും ഇവര്‍ക്കും അനുവദിക്കുകയായിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ കീഴടങ്ങാന്‍ പോക്‌സോ കോടതി നിര്‍ദേശിച്ചിരുന്നു.
കേസില്‍ ഇതുവരെ എട്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞു. പത്ത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആറും ഏഴും പ്രതികളാണ് ഇനിയുള്ളത്. സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്.
Post Your Comments