ദുബായ്: കുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് വിചാരണ നേരിടാനിരിക്കെ യുഎയിലേക്ക് കടന്ന ബ്രിട്ടീഷ് പൗരൻ പിടിയിൽ. മൊഹമ്മദ് അവീസ് എന്ന 50 കാരനെയാണ് ദുബായ് പോലിസിന്റെ സഹായത്തോടെ പിടികൂടാനായത്. പെൺകുട്ടികൾക്ക് എതിരെയുള്ള ആക്രമങ്ങൾക്ക് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം 2015 ലാണ് വ്യാജപാസ്‌പോർട്ടിൽ യുഎയിലേക്ക് കടന്നത്. ഇവിടെയെത്തിയ ശേഷം തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചതാണ് മുഹമ്മദ് അവീസിന് വിനയായത്. മൊഹമ്മദ് യുഎയിൽ ഉണ്ടെന്ന് കണ്ടെത്തിയ യുകെ നാഷണൽ ക്രൈം ഏജൻസി ഓഫീസർ ദുബായ് പോലീസിനെ ബന്ധപ്പെടുകയും തുടർന്ന് ദുബായ് പോലീസ് മൊഹമ്മദിനെ പിന്തുടരുകയുമായിരുന്നു.
18 മാസത്തോളമായി മൊഹമ്മദ് യുഎയിൽ താമസിച്ചു വരികയായിരുന്നു. 13 വയസിൽ താഴെയുള്ള നിരവധി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇയാളെ പിടികൂടാൻ സഹായിച്ചതിന് ബ്രിട്ടീഷ് ഗവണ്മെന്റ് യുഎഇ പോലീസിന് നന്ദി രേഖപ്പെടുത്തുകയുണ്ടായി.
Post Your Comments