പ്രകൃതി വിരുദ്ധ പീഡനം നടത്തിയാളെ വെടിവച്ച് കൊന്നു. ദുബായ് സ്വദേശിയായ നിദാല്‍ ഈസ അബ്ദുള്ളയാണ് സംഭവത്തിലെ പ്രതി. എട്ടു വയസുകാരനെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
ഇയാളുടെ ക്രൂരതയ്ക്കു ഇരയായത് ജോര്‍ദാന്‍ സ്വദേശിയായ എട്ട് വയസുകാരനാണ്. ഇയാളെ വിചാരണ നടത്തിയ രണ്ടു കോടതികളും പ്രതിക്കു വധശിക്ഷ വിധിച്ചു. ഇത് ദുബായിലെ പരമോന്നത കോടതിയും ശരിവച്ചു.
ഇതിനെ തുടര്‍ന്ന് പ്രതി യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിനു ദയാഹര്‍ജി നല്‍കി. ഷെയ്ഖ് മുഹമ്മദ് ഹര്‍ജി നിരസിച്ചു. ഇതോടെയാണ് പോലീസ് വധശിക്ഷ നടപ്പാക്കിയത്. ദുബായ് പോലീസിന്റെ ഫയറിംഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരാണ് പ്രതിയെ വെടിവച്ചു കൊന്നത്.
Post Your Comments