തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് പെണ്‍കുട്ടി ലിംഗം ഛേദിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കവേയാണ് പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. എന്നാല്‍ പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ഡിജിപി സെന്‍കുമാറിന് പരാതി നല്‍കിയത്.
സംഭവത്തിലെ ദുരൂഹതകളും ക്രിമിനല്‍ കുറ്റങ്ങളും അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി പീഡനത്തിനിരയാകുന്ന പെണ്‍കുട്ടി മറ്റാരോടും ഇത് പറയാത്തതും നിയമവിദ്യാര്‍ത്ഥിനി ആയിരിക്കെ സംഭവം നിയമപരമായി നേരിടാത്തതെന്തെന്നതും അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ സാമ്പത്തിക- ബാഹ്യഇടപെടലുകള്‍ ഉണ്ടോ എന്ന കാര്യവും അന്വേഷിക്കണമെന്നും പീഡിപ്പിച്ചയാളിന്റെ ലൈംഗികശേഷി നടത്താതെ കേസ് കോടതിയില്‍ വിജയിക്കില്ല എന്ന് അറിയാവുന്ന നിയമ വിദ്യാര്‍ത്ഥിനി ലിംഗം ഛേദിച്ചത് എന്തിനാണെന്നും കണ്ടെത്തണമെന്നും പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Post Your Comments