തിരുവനന്തപുരം: രാത്രി പൂജയ്ക്കെത്തിയ ആൾ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അമ്മക്കെതിരെ കേസ്. പോക്സോ നിയമപ്രകാരമാണ് കേസ്. ശ്രീഹരിക്കു ഒത്താശ ചെയ്തു കൊടുത്തെന്ന കേസിലാണ് പെൺകുട്ടിയുടെ ‘അമ്മ കസ്റ്റഡിയിലായത്.അഞ്ചു വർഷമായി പെണ്കുട്ടിയുടെവീട്ടിൽ ഇയാൾ സ്ഥിരമായി പൂജ നടത്താറുള്ളതായാണ് റിപ്പോർട്ട്.
സ്വയരക്ഷാര്‍ത്ഥം ചെയ്തതിനാലാണ് പെണ്‍കുട്ടിക്കെതിരേ പ്രാഥമിക ഘട്ടത്തില്‍ കേസെടുക്കാതിരുന്നത്. സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സ്വാമിയുടെ മൊഴിയെടുത്ത ശേഷമേ പോലീസ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ.ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തിരുവനന്തപുരത്ത് ഒരു വീട്ടില്‍ പൂജയ്ക്കെത്തിയ കൊല്ലം പത്മന ആശ്രമത്തിലെ ഗംഗാ ശാശ്വതപാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി കത്തിക്ക് മുറിച്ചത്.54 കാരനാണ് ശ്രീഹരി.
Post Your Comments