NewsIndia

യു.പിയില്‍ വരാന്‍ പോകുന്നത് യുവാക്കളുടെ സര്‍ക്കാര്‍: രാഹുല്‍ ഗാന്ധി

ജൗന്‍പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എസ്.പിയും കോണ്‍ഗ്രസും ചേര്‍ന്ന് യുവാക്കളുടെ സര്‍ക്കാര്‍ വരുമെന്ന് അദ്ദേഹം പറഞ്ഞു. യു.പിയെ യുവാക്കളുടെ സര്‍ക്കാര്‍ ലോകത്തിന്റെ വ്യവസായ ശാലയാക്കും. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മെയ്ഡ് ഇന്‍ ഉത്തര്‍പ്രദേശ് എന്നെഴുതിയ വസ്തുക്കള്‍ എത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

യു.പിയില്‍ നിര്‍മ്മിച്ച ഫോണുകള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ വില്‍ക്കുന്ന സാഹചര്യമുണ്ടാകും. മിഷേല്‍ ഒബാമ വരെ മെയ്ഡ് ഇന്‍ ജൗന്‍പുര്‍ വസ്തുക്കള്‍ ഉപയോഗിക്കും. മോദിയെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് അഖിലേഷിനോട് പറഞ്ഞിട്ടുണ്ട്. മോദിക്ക് സമാധാനം കിട്ടുന്ന നിമിഷങ്ങളായിരിക്കണം അത്. അഖിലേഷ് മുഖ്യമന്ത്രിയാകുന്നതോടെ മോദിക്ക് വിശ്രമം കിട്ടുമെന്നും രാഹുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button