കൊല്ലം: പുതുച്ചിറ ഉപാസന നഴ്സിംഗ് കോളജിൽ വിദ്യാർത്ഥികൾ ഗുരുതര ആരോപണവുമായി സമരത്തിൽ.ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ ഡ്രസ് മാറുമ്പോൾ കതക് അടക്കാൻ പാടില്ല, രണ്ടു പെൺകുട്ടികൾ ഒരുമിച്ച് കിടന്നുറങ്ങിയാലോ, കൈ പിടിച്ച് നടന്നാലൊ അവരെ സ്വവർഗ്ഗനുരാഗികൾ എന്നാരോപിച്ച് മാനസികമായി പീഡിപ്പിക്കുകതുടങ്ങി അനവധി പരാതികളാണ് പ്രിന്സിപ്പലിനെതിരെ ഉയർന്നിരിക്കുന്നത്.
പ്രിൻസിപ്പലിനെതിരെ സമരം ചെയ്ത ദളിത് വിദ്യാർത്ഥിയോട് ജാതി ഗുണം കാണിച്ചു എന്നും, മാനസിക രോഗി ആണെന്നും പരസ്യമായി ആക്ഷേപിച്ചു. നിസ്സാര കാര്യങ്ങൾക്ക് വലിയ ഫൈൻ ഈടാക്കി തുടങ്ങിയ ആരോപണങ്ങൾക്ക് ഒപ്പം, എസ് സി വിദ്യാർത്ഥിനിയുടെ ഗ്രാന്റ് അനധികൃതമായി വെട്ടിച്ചതായും , തീസിസ് കോപ്പി അടിച്ചതായും ഉള്ള ആരോപണങ്ങൾ പ്രിൻസിപ്പൽ ജെസി കുട്ടിക്ക് എതിരെ വിദ്യാർത്ഥിനികൾ ഉയർത്തുന്നു.5 ദിവസമായി വിദ്യാർത്ഥികൾ സമരത്തിലാണ് പ്രിൻസിപ്പലിനെ പുറത്താക്കണം എന്നതാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം.
സംഭവത്തെ തുടർന്ന് എബിവിപി കോളേജിലേക്ക് മാർച്ച് നടത്തി.
എബിവിപി ,എസ്എഫ്ഐ, കെ എസ് യു , എഐഎസ്എഫ് തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ പിന്തുണയുമായി രംഗത്തുണ്ട്.
വിദ്യാർത്ഥിനികളുടെ പരാതി കേൾക്കാം:
Post Your Comments