KeralaNews

വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിന് ആധാര്‍ കാര്‍ഡ്: വിമര്‍ശനവുമായി കോടിയേരി

വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണത്തിന് ആധാര്‍ കാര്‍ഡ് വേണമെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഈ തീരുമാനം തീർത്തും അപലപനീയവും പരിഹാസ്യവുമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഉച്ചഭക്ഷണം നൽകുന്നത് സ്കൂളിൽ പഠിക്കുന്ന കുട്ടിക്കൾക്കാണെന്നും അതിൽ തിരിച്ചറിയൽ രേഖയുടെയോ, തെളിവെടുപ്പിന്റെ യോ ആവശ്യമില്ല. മാത്രമല്ല സ്കൂളുകളിൽ കുട്ടികൾക്ക് തിരിച്ചറിയൽ കാർഡുണ്ടെന്നും അധ്യാപകർക്ക് കുട്ടികൾ അന്യരുമല്ലെന്നും അദ്ദേഹം പറയുന്നു.

ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പ് വരുത്താനാണ് ഈ പരിഷ്കാരമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എന്നാൽ ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആധാർ കാർഡടിച്ചേൽപ്പിക്കേണ്ട കാര്യമില്ല. ഈ നടപടിയിലൂടെ രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തെയും പുരോഗമന ജനാധിപത്യ വിശ്വാസികളെയും കേന്ദ്ര സർക്കാർ വെല്ലുവിളിക്കുകയാണ്. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഈ തല തിരിഞ്ഞ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button