KeralaNews

തോമസ് ഐസകിന്റെ കിഫ്ബി അഥവാ ഗൃഹനാഥന്റെ കുറികമ്പനി :ബജറ്റിനെ വിമർശിച്ച് അവതാരക വീണാ നായർ

തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ച് അവതാരക വീണാ നായർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്:

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തോമസ് ഐസക്കിന്റെ ബജറ്റ് കണ്ടുകൊണ്ടിരിക്കേ ആണ് അയാള്‍ക്ക് ആ വെളിപാട് ഉണ്ടായത്…!!
അയാള്‍ വിളിച്ചു ..എടീ.. മക്കളേ വാ …
‍ ബജറ്റ് അവതരിപ്പിക്കാന്‍ പോവുകയാ….!!
”മോളേ നിനക്ക് അറുപതിനായിരത്തിന്റെ സ്കൂട്ടി..!! ”
”മോനേ നിനക്ക് അമ്പതിനായിരത്തിന്റെ മൊബൈല്‍ ഫോണ്‍ ”
”എടീ നിനക്ക് ഇരുപത്തയ്യായിരത്തിന്റെ കാഞ്ചീപുരം സാരി..! ”
എല്ലാവര്‍ക്കും തൃപ്തിയായില്ലേ….”
എല്ലാവരും സന്തോഷത്തോടെ പോയി.കുറച്ചുകഴിഞ്ഞ് ഭാര്യ ഉമ്മറത്ത് വന്ന് ചോദിച്ചു.
” മനുഷ്യാ നിങ്ങള്‍ക് ഇരുപതിനായിരം അല്ലേ ശമ്പളം. പിന്നെ ഇതിനെല്ലാം എവിടെ നിന്നാണ് പണം.”
ഗൃഹനാഥന്‍ കയറുപിരി സാമ്പത്തിക ശാസ്ത്രജ്ഞനെ മനസ്സില്‍ ധ്യാനിച്ച് പറഞ്ഞു ..
” ആ ഇരുപതിനായിരം കൊണ്ട് ഞാനൊരു കുറികമ്പനി തുടങ്ങും…. കുറികമ്പനിയില്‍ ടാറ്റയും ബിര്‍ലയും ഒക്കെ കോടികള്‍ നിക്ഷേപിക്കും..!!
‘They are seeking for investment opportunities. you know….
അങ്ങനെ ആ കുറികമ്പനി വികസിക്കും.അതില്‍ നിന്ന് കിട്ടുന്ന ലാഭത്തിന്റെ 6% കൊണ്ട് നമുക്ക് EMI അടയ്കാം.
you see only six percent….!!
ബാക്കി 94% ല്‍ 50% നമുക്ക് വീടുവാങ്ങാന്‍ നീക്കിവെയ്കും., 44% കൊണ്ട്..അതുതന്നെ അധികമാണ് നിങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിക്കും….!!!
നിനക്ക് ഇതൊന്നും പറഞ്ഞാൽ മനസിലാകില്ല അതിന് സാമ്പത്തിക ശാസ്ത്രം പഠിക്കണം..”
വാൽ ക്കഷണം ;
(ഐസക്ക് KIIFB എന്ന് പറഞ്ഞപ്പോള്‍ ഗൃഹനാഥന്‍ കുറിക്കമ്പനി എന്ന് പറഞ്ഞു.അത്രേ ഉള്ളൂ വ്യത്യാസം

shortlink

Related Articles

Post Your Comments

Related Articles


Back to top button