ന്യൂഡൽഹി: മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടിയേക്കുമെന്ന് റിപ്പോർട്ട്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ശുപാര്‍ശ പ്രകാരം 1000 സിസി മുതല്‍ 1500 സിസി വരെയുള്ള പ്രീമിയം കാറുകളുടെ പ്രീമിയം 50 ശതമാനം കൂട്ടണമെന്നാണ് പ്രധാന നിര്‍ദേശം. ഫുള്‍കവര്‍ ഇന്‍ഷുറന്‍സില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വിഹിതം 30 ശതമാനം മാത്രമാണ്.ജനറൽ ഇൻഷുറൻസ് കൗൺസിൽ രേഖകൾ പ്രകാരം ഇതുവരെ രാജ്യത്ത് 19 കോടിയോളം വാഹനങ്ങളില്‍ 8.26 കോടി വാഹനങ്ങള്‍ക്കു മാത്രമാണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഉള്ളത്.
പുതിയ വാഹനങ്ങള്‍ വാങ്ങുമ്ബോള്‍ ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് ആണ് പലരും എടുക്കുക,കാരണം വായ്പ തിരിച്ചടവ് പൂര്‍ത്തിയാകുന്നതോടെ നാല്, അഞ്ച് വര്‍ഷത്തോടെ ഇന്‍ഷുറന്‍സ് പ്രീമിയം തുക 50 ശതമാനത്തോളം കുറയും.മാരുതി ആള്‍ട്ടോ, ടാറ്റാ നാനോ, ഡാറ്റ്സണ്‍ ഗോ എന്നീ കാര്‍ മോഡലുകള്‍ക്കും പിക് അപ്- മിനി വാനുകള്‍ക്കും തേർഡ് പാർട്ടി ഇൻഷുറൻസ് വർദ്ധനവ് ബാധകമല്ല.
Post Your Comments