ഇഷ്ടപ്പെട്ട പാട്ടിന്റെ കരോക്കെ തേടി നടക്കുന്നവരാണ് നമ്മളിൽ പലരും. അങ്ങനെ കിട്ടിയാൽ തന്നെ അത് നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ അവസാനിക്കണമെന്നില്ല. എന്നാൽ അതിനൊക്കെ പരിഹാരമായാണ് സ്മ്യൂളിന്റെ ‘സിങ് കരോക്കെ’ എന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ എത്തിയിരിക്കുന്നത്. മലയാള ഗാനങ്ങള്‍ ഉള്‍പ്പടെ, നിരവധി ഗാനങ്ങളുടെ ശേഖരം ഇതിലുണ്ട്. അവയില്‍ നിന്നും ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് പാട്ടുപാടി റെക്കോര്‍ഡ് ചെയ്യാം. പാടുന്നതിന്റെ വീഡിയോ അടക്കം ഓണ്‍ലൈനില്‍ പങ്കുവെക്കാം.
സോളോ ഗാനങ്ങളെ കൂടാതെ സ്മ്യൂളിലെ മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഡ്യുയറ്റ് പാടാനുള്ള സൗകര്യവും സ്മ്യൂള്‍ ഒരുക്കുന്നുണ്ട്. ഡ്യുയറ്റിന്റെ ഒരു ഭാഗം പാടി റെക്കോര്‍ഡ് ചെയ്ത് പോസ്റ്റ് ചെയ്താല്‍ മറുഭാഗം ആര്‍ക്ക് വേണമെങ്കിലും പാടാം.ഇതിന്റെ ഓഡിയോ അല്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയും ആകാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇപ്പോള്‍ സ്മ്യൂളില്‍ അംഗങ്ങളായുണ്ട്. ജെഫ് സ്മിത്ത് ജീ വാങ് എന്നിവര്‍ ചേര്‍ന്ന് 2008ലാണ് സ്മ്യൂള്‍ സ്ഥാപിക്കുന്നത്. 2012ലാണ് സിങ് കരോക്കെ ആപ്ലിക്കേഷന്‍ സ്മ്യൂള്‍ അവതരിപ്പിച്ചത്.
Post Your Comments