മലപ്പുറം•വളപുരത്ത് മരണമടഞ്ഞ മൊയ്തുട്ടി ഡോക്ടറുടെ മരണം വളപുരം ഗ്രാമത്തിന് തീരാ നഷ്ടമായി. അര നൂറ്റാണ്ടുകാലം വളപുരം ജുമാമസ്ജിദിന് സമീപം സ്വന്തം കെട്ടിടത്തിൽ ജനസേവനമനുഷ്ഠിച്ച കല്ലെതൊടി മൊയ്തുട്ടി ഡോക്ടറുടെ മരണം വള പുരത്ത്കാർക്ക് വലിയ വിടവാണ് സൃഷ്ടിക്കുക വളപുരത്തെയും സമീപപ്രദേശങ്ങളിലെയും
കുട്ടികൾക്ക് ഉണ്ടാകാവുന്ന എല്ലാ വിധ രോഗങ്ങൾക്കും ഇദ്ദേഹത്തിന്റെ സേവനം വളരെയെറെ ഫലം നൽകിയിരുന്നു.
വളപുരത്തിന്റെ അയൽപ്രദേശങ്ങളായ മൂർക്കനാട്, പുന്നക്കാട് , കുരുവമ്പലം, പാലോളി കുളമ്പ്, ചെമ്മല എന്നിവിടങ്ങളിൽ നിന്നെല്ലാം നിത്യേന ഡോക്ടറെ കാണാൻ രോഗികൾ എത്താറുണ്ടായിരുന്നു.
തുച്ഛമായ വേതനത്തിന് മരുന്നടക്കം നൽകാറുള്ള ഡോക്ടർ എന്നും പാവപെട്ടവർക്ക് ആശാ കേന്ദ്രമായിരുന്നു.
മുൻപ് സംസാരിച്ചിരുന്ന പിന്നീട് സംസാര ശേഷി നഷ്ടപെട്ട കുട്ടിയെ ചികിൽസിച്ചു സംസാരം വീണ്ടെടുക്കാനായ ചരിത്രം ഇന്നും ആളുകൾ ഓർക്കുന്നു.
വളപുരത്തുകാരിൽ ഒരാളായി ജീവിതാവസാനം വരെ നാട്ടുകാരുടെ കൂടെ നിന്ന ഡോക്ടറുടെ ഓർമയിൽ ശോകമാണ് ഇന്ന് വളപുരം ഗ്രാമം.
Post Your Comments