തീവ്രവാദ ബന്ധമുള്ളവര്‍ക്കെതിരെ കുവൈറ്റ് നടപടികൾ ശക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ 8 കുവൈറ്റ് പൗരന്മാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇവർക്ക് ഇസ്ലാമിക സ്‌റ്റേറ്റ്, അല്‍ ക്വയ്ദ എന്നീ ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും യാത്രവിലക്ക് ഏര്‍പ്പെടുത്താനും ഇവര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത് തടയാനുമാണ് എക്യരാഷ്ട്ര സെക്യൂരിറ്റി കൗണ്‍സില്‍ നിർദേശിച്ചിട്ടുണ്ട്.
ഭീകരവാദതീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ കണ്ടെത്താനും ശിക്ഷിക്കാനും എക്യരാഷ്ട്ര സഭയ്ക്ക് പ്രത്യേക സമിതിയുണ്ട്. ഈ സമിതിയാണ് 8 പേർക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇവർക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Post Your Comments