ബെംഗളൂരു: ബാംഗ്ലൂര്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം തവണയും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യ 189 റണ്‍സിന് പുറത്തായി. ആറു വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ നാഥന്‍ ലയോണാണ് ഇത്തവണ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ നിരയില്‍ 90 റണ്‍സ് നേടിയ ഓപ്പണര്‍ ലോകേഷ് രാഹുലിന് മാത്രമാണ് തിളങ്ങാനായത്.
വെറും അമ്പത് റണ്‍സ് വഴങ്ങിയാണ് ലയോണ്‍ എട്ട് വിക്കറ്റ് വീഴ്ത്തിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ ലയോണിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് ലയോണ്‍ പുറത്തെടുത്തത്. ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള ക്യാപ്റ്റന്‍ കോഹ്ലിയുടെ തീരുമാനം തെറ്റായിരുന്നു എന്ന് തെളിയിച്ച് ഓസീസ് ബൗളര്‍മാരും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരും മുന്നേറി.
സ്‌കോര്‍ 11 ല്‍ നില്‍ക്കെ ഓപ്പണര്‍ മുകുന്ദിനെ പുറത്താക്കി സ്റ്റാര്‍ക്കാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ലോകേഷ് രാഹുല്‍ (90), പൂജാര (17), കോഹ്ലി (12) രഹാനെ (17), കരുണ്‍ നായര്‍ (26), അശ്വിന്‍ (7), സാഹ (1), ജഡേജ (3), ഇശാന്ത് ശര്‍മ (0) എന്നിങ്ങനെയാണ് സ്‌കോര്‍.
Post Your Comments