NewsInternational

ഒബാമ-മിഷേല്‍ വൈറ്റ് ഹൗസ് ഓര്‍മ്മകള്‍ക്ക് റെക്കോർഡ് വില

വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ എട്ടു വര്‍ഷത്തെ ഓര്‍മ്മകള്‍ മുൻ പ്രസിഡന്റ് ബരാക് ഒബാമയും മിഷേലും പുസ്തകമാക്കാൻ പോകുന്നു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ പെന്‍ഗ്വിന്‍ റാന്‍ഡം ബുക്ക് ഹൗസ് റെക്കോര്‍ഡ് തുകയ്ക്കാണ് കരാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഒബാമ- മിഷേൽ ദമ്പതികളുടെ വൈറ്റ് ഹൗസ് ഓര്‍മ്മകള്‍ക്ക് വില ഇട്ടിരിക്കുന്നത് 400 കോടിയാണ്.

ഒബാമയുടെയും, മിഷേലിന്റേതുമായി രണ്ടു പുസ്തകങ്ങള്‍ എത്തും. ഇവയുടെ ആഗോള പ്രസിദ്ധീകരണാവകാശം ആറുകോടി യു.എസ് ഡോളറിനാണ് (400കോടി) പെന്‍ഗ്വിന് നല്‍കിയതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തു വിട്ടു. ഇതിനു മുൻപ് ‘മൈ ലൈഫ്’ നു നല്‍കിയ 1.5കോടി യുഎസ് ഡോളറായിരുന്നു ഏറ്റവും ഉയര്‍ന്ന തുക. ഇതിനേക്കാള്‍ വന്‍ തുക നേടിയിരിക്കുകയാണ് ഒബാമയുടെ കുറിപ്പുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button