KeralaIndiaNews

പിണറായിയുടെ മംഗലാപുരം പ്രസംഗത്തെ അപലപിച്ച് കർണ്ണാടക മന്ത്രി

ബംഗളൂരു : കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം പ്രസംഗത്തിനെ അപലപിച്ച് കർണാടക ഭക്ഷ്യ മന്ത്രി യു ടി ഖാദർ രംഗത്ത്.പിണറായി വിജയൻ നടത്തിയ പ്രസംഗം മതസൗഹാർദ്ദം വളർത്താനുള്ളതല്ലായിരുന്നു എന്ന് ഖാദർ ചൂണ്ടിക്കാട്ടി. പ്രസംഗത്തിനിടെ ഉണ്ടായ മുദ്രാവാക്യം മത സൗഹാർദ്ദത്തിന് വേണ്ടിയായിരുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. ആർ എസ് എസ് നെതിരെ തന്റെ പ്രസംഗവും മോശമായിപ്പോയി എന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.

പിണറായിയുടെ ചെറിപ്പിന്റെ വാറഴിക്കാൻ സംഘപരിവാറിനു യോഗ്യതയിലെന്ന് പറഞ്ഞത് തെറ്റായിപ്പോയെന്നും അതിനെപ്പറ്റി തന്റെ സുഹൃത്തുക്കൾ തന്നെ തന്നോട് തെറ്റായെന്ന് പറഞ്ഞതായും ഏതെങ്കിലും ഒരു സംഘടനയെ അധിക്ഷേപിക്കണമെന്നും ഉദ്ദേശിച്ചിരുന്നില്ലെന്നും ഖാദർ വ്യക്തമാക്കി. ഖാദറിന്റെ പ്രസംഗത്തിനെ പറ്റി പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നിരുന്നു.കണ്ണൂരിൽ സംഘപരിവാർ പ്രവർത്തകർക്ക് നേരേ നടക്കുന്ന ആക്രമണങ്ങൾക്കെതിരെയാണ് മംഗലാപുരത്ത് പ്രതിഷേധം ഉയർന്നതും ഹർത്താൽ പ്രഖ്യാപിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button