കൈരളി ചാനല്‍ തുടങ്ങാന്‍ സഹായിച്ചത് മുസ്ലീംലീഗ് എന്ന് നിയമസഭയില്‍ വെളിപ്പെടുത്തി കുഞ്ഞാലിക്കുട്ടിയും പിണറായിയും. സിപിഐഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്കും കൈരളി ചാനലിനും എങ്ങനെ കൂറ്റന്‍ ഓഫിസും കെട്ടിടങ്ങളും ഉണ്ടായെന്ന് മുസ്ലിം ലീഗ് എംഎല്‍എ ടി.എ അഹമ്മദ് കബീർ നിയമസഭയിൽ വെച്ച് ചോദിച്ചതിന് മുഖ്യമന്ത്രി കൊടുത്ത മറുപടി അംഗീകരിച്ചാണ് പി. കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.
പലർക്കും അറിയാത്തൊരു കാര്യമാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. “ദേശാഭിമാനിക്ക് എങ്ങനെയാണ് കൂറ്റന്‍ കെട്ടിടങ്ങളും ഓഫിസും ഉണ്ടായതെന്ന് നാട്ടിലെ ജനങ്ങള്‍ക്കറിയാം. കൈരളിയുടെ കാര്യം നിങ്ങള്‍ നിങ്ങളുടെ നേതാവിനോട് ചോദിക്കുക , കൈരളി രൂപം കൊളളുമ്പോള്‍ പണപ്പിരിവിനും മറ്റും മുന്നില്‍ നില്‍ക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നു. വഹാബായിരുന്നു ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്. പി.വി അബ്ദുള്‍ വഹാബ് ആണെന്ന് തോന്നുന്നു. അയാളെ ഇപ്പോള്‍ നിങ്ങളുടെ പാര്‍ട്ടിയുടെ എന്തോ ഭാരവാഹിയായി തെരഞ്ഞെടുത്തിട്ടുണ്ട്. വഹാബിനെ നിങ്ങള്‍ക്കറിയില്ലേ. അദ്ദേഹത്തോട് ചോദിച്ചാല്‍ മതിയെന്ന്” മുഖ്യമന്ത്രി പറഞ്ഞു.
തുടർന്നാണ് വിശദീകരണവുമായി ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. “ഒരു പുതിയ ചാനല്‍ വന്നപ്പോള്‍ വഹാബ് സാഹിബും ഞങ്ങളും കെഎംസിസിയും ഒക്കെ സഹായിച്ചിട്ടുണ്ട്. അതൊരു മര്യാദയാണെന്നുമായിരുന്നു” കുഞ്ഞാലിക്കുട്ടി നൽകിയ മറുപടി.
Post Your Comments