Kerala

നടിയെ അപമാനിച്ചു: കൈരളി ചാനല്‍ വീണ്ടും കുരുക്കില്‍

വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കി കൈരളി ചാനല്‍ പല വിവാദങ്ങളിലും പെട്ടിട്ടുണ്ട്. അടുത്തിടെ ജോണ്‍ ബ്രിട്ടാസും വിമര്‍ശനങ്ങളില്‍ കുടുങ്ങിയിരുന്നു. കൈരളി ചാനലിനെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

നടിയെ അപമാനിച്ചുവെന്നാണ് പരാതി. കൈരളി- പീപ്പിള്‍ ചാനലിനെതിരെ രാധാകൃഷ്ണന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് പരാതി നല്‍കി. ലൈംഗിക അതിക്രമത്തിന് ഇരയായ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്നാണ് പരാതി.

നടിയുടെ വ്യക്തിത്വത്തേയും അഭിമാനത്തേയും ക്ഷതമേല്‍പ്പിക്കുന്ന വിധം വാര്‍ത്ത സംപ്രേഷണം ചെയ്ത ചാനലിനെതിരെ നടപടി വേണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. വാര്‍ത്തയുടെ ദൃശ്യങ്ങളും ഫോട്ടോയും ഉള്‍പ്പടെയാണ് പരാതി നല്‍കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button