കൊല്ലം: ജോലിക്കിടെ കാണാതായ മലയാളി ജവാനെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. സിആര്‍പിഎഎഫ് ജവാനായ കൊട്ടാരക്കര പവിത്രശ്വരം സ്വദേശി റോയി എം തോമസാണ് മരിച്ചത്.
റോയി സിആര്‍പിഎഫ് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് എതിരെ സംസാരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് മരണം സംഭവച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ ജോലി ചെയ്യവെ ഇക്കഴിഞ്ഞ ഫെബ്രുവരി 25 നാണ് റോയി എം തോമസിനെ കാണാതായത്. കാണാതാകുന്നതിന് മുന്‍പ് റോയി നാട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു. തന്റെ ജോലി നഷ്ടമാകുമെന്നും പ്രശ്‌നമുണ്ടെന്നും റോയി പറഞ്ഞെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇതിന് ശേഷം ബന്ധുക്കള്‍ക്ക് റോയിയെ ഫോണില്‍ കിട്ടിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി. ഇതിനിടെയാണ് രാവിലെ റോയിയുടെ മരണവാര്‍ത്ത എത്തിയത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ റോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് സിആര്‍പിഎഫ് ബന്ധുക്കളെ അറിയിച്ചത്. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
Post Your Comments