Kerala

പിണറായിക്കെതിരെ പ്രസ്താവന: കുന്ദന്‍ ചന്ദ്രാവത്തിനെ തള്ളി ബിജെപി

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച മദ്ധ്യപ്രദേശിലെ നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെ തള്ളി ബിജെപി. കുന്ദന്‍ ചന്ദ്രാവത്തിനോട് യോജിപ്പില്ലെന്ന് ബിജെപി വ്യക്തമാക്കി. ഇത് ഞങ്ങളുടെ ശൈലിയല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ അടിയുറച്ച് നിന്ന് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ബിജെപി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മരിച്ചു വീഴുമ്പോഴും ജനാധിപത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നിന്ന് ബിജെപി വ്യതിചലിച്ചിട്ടില്ല. എത്ര എതിര്‍പ്പുള്ളയാളേയും ആശയത്തിലൂടെ മാറ്റിയെടുക്കാനാകുമെന്ന് വിശ്വാസം ബിജെപിക്കുണ്ട്. ഒരു മുഖ്യമന്ത്രിക്കെതിരെ പ്രസ്താവനയിറക്കുന്ന രീതി ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെന്നല്ല ഒരാളും കൊല്ലപ്പെടണമെന്ന് ബിജെപി കരുതുന്നില്ല. പ്രസ്ഥാവന നടത്തിയയാളെ ആര്‍എസ്എസ് അഖിലേന്ത്യാ നേതൃത്വം തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. കൊലയാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ബിജെപിയെ വിമര്‍ശിക്കാന്‍ സിപിഎം ശ്രമിക്കരുതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button