NewsInternational

കാബൂളില്‍ ഇരട്ട ചാവേര്‍ ആക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇരട്ട ചാവേര്‍ ആക്രമണം ഉണ്ടായി. 16 പേര്‍ കൊല്ലപ്പെടുകയും അമ്പതോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കാബുള്‍ നഗരത്തില്‍ രണ്ടിടങ്ങളിലായി ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. പശ്ചിമ കാബൂളിലെ പോലീസ് ആസ്ഥാനത്തേക്ക് ചാവേര്‍ കാര്‍ ബോംബ് ഇടിച്ചുകയറ്റുകയായിരുന്നു. ഇതിനുമുമ്പേ ഭീകരവാദികള്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

മറ്റൊരു സ്ഫോടനം നടന്നത് അഫ്ഗാൻ ഇന്റലിജന്‍സ് ഏജന്‍സി ഓഫീസിനു മുന്നിലാണ്. ഇവിടെ ചാവേറുകളില്‍ ഒരാള്‍ പൊട്ടിത്തെറിച്ചപ്പോള്‍ മറ്റൊരാളെ പോലീസ് വെടിവെച്ചു വീഴ്ത്തി. താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. നിരവധി പോലീസുകാരും സൈനികരും കൊല്ലപ്പെട്ടതായി താലിബാന്‍ വക്താവ് പറഞ്ഞു. രാജ്യത്തുനിന്ന് വിദേശ സൈനികരെ പുറത്താക്കണമെന്നാണ് താലിബാന്‍ ആവശ്യപ്പെടുന്നത്. യുഎസ് പിന്തുണയോടെ അധികാരത്തിലേറിയ സര്‍ക്കാരിനെ പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. യുഎസിന്റെ കണക്കനുസരിച്ച് രാജ്യത്തെ 60 ശതമാനം മേഖലകളിലേ അഫ്ഗാന്‍ സര്‍ക്കാരിന് മേല്‍ക്കൈ ഉള്ളതെങ്കിലും പ്രധാന പ്രവിശ്യാ കേന്ദ്രങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button