കാബൂള്‍: ചാവേര്‍ സ്ഫോടനം മരണസംഖ്യ ഉയര്‍ന്നു. കാബൂളിലെ ദറുലമാനില്‍ ഗ്രാമീണ പുനരധിവാസവികസന മന്ത്രാലയത്തില്‍ തിങ്കളാഴ്ച പ്രാദേശിക സമയം 1.30 ഓടെ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി ഉയർന്നു. 26 പേര്‍ക്ക് പരുക്കേറ്റു. ജീവനക്കാര്‍ ജോലി കഴിഞ്ഞ് മടങ്ങവേ ആയിരുന്നു സ്ഫോടനം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇത് വരെ ഏറ്റെടുത്തിട്ടില്ല. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷമായിരുന്നു ആക്രമണം.
Also read :ഷാര്‍ജയിൽ ബഹുനില കെട്ടിടത്തില്‍ നിന്നും ചാടി പ്രവാസി യുവാവ് ജീവനൊടുക്കി
Post Your Comments