വാഷിംഗ്ടണ്‍: കാബൂൾ ആക്രമണത്തിന് തിരിച്ചടി നൽകി അമേരിക്ക. അഫ്‍ഗാനില്‍ ഡ്രോണാക്രമണം നടത്തി കാബൂള്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചുവെന്ന് റിപ്പോർട്ട്. ഭീകരവാദികള്‍ക്ക് ലോകത്ത് ജീവിക്കാന്‍ അവകാശമില്ല, ഭീകരര്‍ക്ക് കനത്ത് തിരിച്ചടി നല്‍കുമെന്ന് പറഞ്ഞതിന് പിറകെയാണ് ജോ ബൈഡന്റെ തിരിച്ചടി. കാബൂളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ജോ ബൈഡന്‍ മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാൻ തീവ്രവാദി സംഘം നടത്തിയ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
Also Read:മൈസൂരു കൂട്ടബലാത്സംഗ കേസ്: മലയാളി വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യുന്നെന്ന് സൂചന
അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ ദൗത്യം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഒരു ലക്ഷത്തി പതിനൊന്നായിരത്തില്‍ കൂടുതല്‍ പേരെ ഒഴിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 170 ആയി. രാജ്യം വിടാനുറച്ച് അയ്യായിരത്തിലധികം പേരാണ് കാബൂള്‍ വിമാനത്താവളത്തില്‍ തുടരുന്നത്.
കാബൂള്‍ ഇരട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ 13 യു.എസ് സൈനികരും ഉള്‍പ്പെടുന്നുണ്ട്. ഇതാണ് ജോ ബൈഡനെ കാബൂൾ ആക്രമണം ഇത്രത്തോളം ബാധിക്കാൻ കാരണം. ഒരു ദശകത്തിനിടെ ഇതാദ്യമായാണ് അഫ്ഗാനില്‍ ഒറ്റ ദിവസം ഇത്രയും അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. അതിനാല്‍ ബൈഡനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. ഈ തിരിച്ചടിയോടെ എല്ലാ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കുമുള്ള മറുപടിയാണ് ബൈഡൻ നൽകിയിരിക്കുന്നത്.
Post Your Comments